---
title: "പാകിസ്ഥാൻ മുൻ പ്രസിഡന്റ്‌ പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരം "
english_title: "Pakistan president"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48286/pakistan-president"
published_at: "2022-06-11T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3d75e59e96_Screenshot_20220611-051332.png"
keywords: []
---

# പാകിസ്ഥാൻ മുൻ പ്രസിഡന്റ്‌ പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരം 

> **Lead Summary:** **ഇസ്ലാമാബാദ് : **പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

## Article Content

**ഇസ്ലാമാബാദ് : **പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

മുഷറഫ് അന്തരിച്ചതായി ചില പാക് മാദ്ധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും വൈകാതെ അദ്ദേഹം മരിച്ചിട്ടില്ലെന്ന് കുടുംബവും അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയതോടെ വാര്‍ത്തകള്‍ പിന്‍വലിച്ചു.

മുഷറഫ് വെന്റിലേ​റ്ററിലല്ലെന്നും കഴിഞ്ഞ മൂന്നാഴ്ചയായി രോഗബാധിതനായി ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ അവയവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നും തിരിച്ചുവരവ് അസാദ്ധ്യമായ കഠിനമായ ഘട്ടത്തിലാണെന്നും മുഷറഫിന്റെ ഔദ്യോഗിക ട്വി​റ്റര്‍ അക്കൗണ്ടില്‍ കുടുംബം പോസ്റ്റ് ചെയ്തു. അതേസമയം, മുഷറഫ് വെന്റിലേറ്ററിലാണെന്നും നില ഗുരുതരമാണെന്നും അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ഫവാദ് ചൗധരി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48286/pakistan-president)