---
title: "ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ദൂരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48288/arrested"
published_at: "2022-06-11T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3dcf42068a_n394355270165490604088533df4c27bd65c784af37c8901ece7ee04289c9c006262c1a3b9faaf4420c9185.jpg"
keywords: []
---

# ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ദൂരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

> **Lead Summary:** **തൃശ്ശൂര്‍: **ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ദൂരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍.മുല്ലശേരി നരിയംപുള്ളി ആനേടത്തു സുബ്രഹ്‌മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയുടെ മരണത്തില്‍ പെരിങ്ങോട്ടുകര കരുവേലി അരുണ്‍ , അമ്മ ദ്രൗപതി എന്നിവരെയാണു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.7 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

## Article Content

**തൃശ്ശൂര്‍: **ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ദൂരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍.മുല്ലശേരി നരിയംപുള്ളി ആനേടത്തു സുബ്രഹ്‌മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതിയുടെ മരണത്തില്‍ പെരിങ്ങോട്ടുകര കരുവേലി അരുണ്‍ , അമ്മ ദ്രൗപതി എന്നിവരെയാണു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണത്തിന് ഐപിസി 304 (ബി) വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.7 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. രണ്ടര വര്‍ഷമായി പൊലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടു നീങ്ങാത്തതില്‍ പ്രതിഷേധിച്ചു ശ്രുതിയുടെ വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ക്രൈം ബ്രാഞ്ചിനു കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2020 ജനുവരി 6ന് ആണു സംഭവം.വിവാഹം കഴിഞ്ഞു 14ാം ദിവസമാണ് നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. എന്നാല്‍, സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടു ശ്രുതിയെ അരുണ്‍ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം.

ഇതെ തുടര്‍ന്ന് ശ്രുതിയുടെ മരണം കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണു ശ്രുതിയുടെ മരണമെന്നു കണ്ടെത്തിയതു നിര്‍ണായകമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48288/arrested)