---
title: "നെയ്യാറിൽ ജലാശയത്തിൽ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of the smuggler was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48312/the-body-of-the-smuggler-was-found"
published_at: "2022-06-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4260cc5e5e_Screenshot_20220611-104919.png"
keywords: []
---

# നെയ്യാറിൽ ജലാശയത്തിൽ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം:** നെയ്യാർ കൊമ്പയിൽ ജലാശയത്തിൽ കാണാതായ കടത്തുകാരൻ കൃഷ്ണൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കടത്തുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കാണാതായത്.

## Article Content

**തിരുവനന്തപുരം:** നെയ്യാർ കൊമ്പയിൽ ജലാശയത്തിൽ കാണാതായ കടത്തുകാരൻ കൃഷ്ണൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കടത്തുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കാണാതായത്.

കരയിൽ നിന്നും കുറച്ചകലെയായി കിടന്ന വള്ളം കരക്കടുപ്പിക്കാനായി ജലശയത്തിലൂടെ നീന്തുന്നതിനിടെ ഇയാൾ നിലതെറ്റി താഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. നെയ്യാർ ഡാം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കൃഷ്ണൻ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇരുട്ടു പരന്നതിനാൽ തെരച്ചിലിന് തടസമായി. ഇന്ന് സ്‌കൂബ സംഘത്തെ എത്തിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48312/the-body-of-the-smuggler-was-found)