---
title: " നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം അപകടം: തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു"
english_title: "The workers were buried"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48315/the-workers-were-buried"
published_at: "2022-06-11T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a42a779d8df_Screenshot_20220611-110818.png"
keywords: []
---

#  നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം അപകടം: തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു

> **Lead Summary:** **തിരുവനന്തപുരം: **പനവിളയിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. മൂന്നുപേര്‍ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു.

## Article Content

**തിരുവനന്തപുരം: **പനവിളയിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. മൂന്നുപേര്‍ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു.

ദീപക് ബർമൻ (23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48315/the-workers-were-buried)