---
title: "കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് ഫോട്ടോഗ്രാഫർമാരുടെ അപേക്ഷ ക്ഷണിച്ചു"
english_title: "Photographer application "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4833/photographer-application"
published_at: "2021-10-12T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165a271d22ad_images-7.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് ഫോട്ടോഗ്രാഫർമാരുടെ അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചുള്ളവർവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന ലഭിക്കും.

## Article Content

 കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചുള്ളവർവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന ലഭിക്കും.

ഫോട്ടോഗ്രാഫർമാർ ഡിജിറ്റൽ എസ് എൽ ആർ /മിറർലെസ്സ് ക്യാമറകൾ ഉപയോഗിച്ച് ഹൈറെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന.

വിശദവിവരങ്ങൾ സഹിതമുള്ള ബയോഡാറ്റ (സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങൾ സഹിതം) ഒക്ടോബർ 22ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4833/photographer-application)