---
title: "പാചകവാതക സിലിൻഡർ കയറ്റിയ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി"
english_title: "Cooking gas cylinder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48339/cooking-gas-cylinder"
published_at: "2022-06-11T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a43b42ac2ef_Picsart_22-06-11_12-19-42-643.png"
keywords: []
---

# പാചകവാതക സിലിൻഡർ കയറ്റിയ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി

> **Lead Summary:**  **കൂത്തുപറമ്പ് : **പാചകവാതക സിലിൻഡർ കയറ്റിപ്പോകുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ 4.30-ഓടെയാണ് പാറാലിലാണ് അപകടം.

## Article Content

 **കൂത്തുപറമ്പ് : **പാചകവാതക സിലിൻഡർ കയറ്റിപ്പോകുകയായിരുന്ന ലോറി ഡിവൈഡറിൽ ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ 4.30-ഓടെയാണ് പാറാലിലാണ് അപകടം.

കൂത്തുപറമ്പ് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡിവൈഡറും ഡിവൈഡറിൽ സ്ഥാപിച്ച സൗരോർജവിളക്കിന്റെ തൂണും ലോറിയുടെ മുൻവശവും തകർന്നു. അപകടത്തെ തുടർന്ന് കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48339/cooking-gas-cylinder)