---
title: "പയ്യന്നൂർ കുന്നരുവിൽ ടിപ്പർ തീവെച്ച് നശിപ്പിച്ചു"
english_title: "Tipper distroyed by fire in payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48344/tipper-distroyed-by-fire-in-payyannur"
published_at: "2022-06-11T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a43de2b26ae_IMG-20220611-WA0009.jpg"
keywords: []
---

# പയ്യന്നൂർ കുന്നരുവിൽ ടിപ്പർ തീവെച്ച് നശിപ്പിച്ചു

> **Lead Summary:**  പയ്യന്നൂർ കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി തീവെച്ച് നശിപ്പിച്ചു. ടിപ്പർ പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. കുന്നരു വടക്കേഭാഗം ഒണക്കൻ മോഹനന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ എ.കെ.ജി. സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്നതായിരുന്നു.

## Article Content

 പയ്യന്നൂർ കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി തീവെച്ച് നശിപ്പിച്ചു. ടിപ്പർ പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. കുന്നരു വടക്കേഭാഗം ഒണക്കൻ മോഹനന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ എ.കെ.ജി. സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്നതായിരുന്നു.

കാബിനും എൻജിനുമുൾപ്പെടെ പൂർണമായും കത്തിനശിച്ചു. ലോറിയുടെ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട്‌ പരിസരവാസികൾ ഉടമയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയും പയ്യന്നൂർ എസ്.ഐ. അനിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസും എത്തുമ്പോഴേക്ക്‌ പരിസരവാസികൾ വെള്ളമൊഴിച്ച് തീയണച്ചിരുന്നു. അപ്പോഴേക്കും ടിപ്പർ ലോറിയുടെ കാബിനും എൻജിനും പൂർണമായി കത്തിനശിച്ചിരുന്നു.

പെട്ടെന്ന് തീപിടിക്കാനുള്ള ഇന്ധനമൊഴിച്ചാണ് തീവെച്ചതെന്ന് കരുതുന്നു. പിന്നിലെ ടയറുകൾക്ക് മുകളിൽ ഓലച്ചൂട്ട് കത്തിച്ചുവെച്ച നിലയിലായിരുന്നു. മഴ പെയ്തതിനാലാണ്‌ പിന്നിലെ ടയറുകൾ കത്താതിരുന്നതെന്നാണ് അനുമാനം. - ഉടമയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48344/tipper-distroyed-by-fire-in-payyannur)