---
title: "രാജസ്ഥാൻ റോയൽസ് ജൂനിയർ ക്യാമ്പിലേക്ക് സെലെക്ഷൻ ലഭിച്ച സംഗീത് സാഗറിന് ഡിവൈഎഫ്ഐ യാത്രയയപ്പ് നൽകി"
english_title: "Farewell held by dyfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48348/farewell-held-by-dyfi"
published_at: "2022-06-11T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a442172af69_IMG-20220611-WA0012.jpg"
keywords: []
---

# രാജസ്ഥാൻ റോയൽസ് ജൂനിയർ ക്യാമ്പിലേക്ക് സെലെക്ഷൻ ലഭിച്ച സംഗീത് സാഗറിന് ഡിവൈഎഫ്ഐ യാത്രയയപ്പ് നൽകി

> **Lead Summary:** രാജസ്ഥാൻ റോയൽസ് ജൂനിയർ ക്യാമ്പിലേക്ക് സെലെക്ഷൻ ലഭിച്ച സംഗീത് സാഗറിന് ഡിവൈഎഫ്ഐ കതിരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കതിരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗീത് സാഗറിന് യാത്രയയപ്പ് നൽകിയത്.

## Article Content

രാജസ്ഥാൻ റോയൽസ് ജൂനിയർ ക്യാമ്പിലേക്ക് സെലെക്ഷൻ ലഭിച്ച സംഗീത് സാഗറിന് ഡിവൈഎഫ്ഐ കതിരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കതിരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗീത് സാഗറിന് യാത്രയയപ്പ് നൽകിയത്.

തരുവണ തെരു യു പി സ്കൂൾ, കതിരൂർ ടൗൺ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലും സംഗീത് സാഗറിന് ഉപഹാരം നൽകി.തരുവണ തെരു ജോതി ടാക്കീസിൽ നടന്ന യാത്രയയപ്പ് സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി സനിൽ, തരുവണ തെരു യുപി സ്കൂൾ ഹെഡ്മിസ്ട്രസ് രജില കെപി, ക്രിക്കറ്റ് കോച്ചായ ദിജു ദാസ്,ശോഷ്ന, മുഹമ്മദ് ഫാസിൽ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48348/farewell-held-by-dyfi)