---
title: "ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഗോവയില്‍ കടലില്‍ വീണ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48350/died"
published_at: "2022-06-11T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4433d548c9_Picsart_22-06-11_12-53-31-697.jpg"
keywords: []
---

# ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഗോവയില്‍ കടലില്‍ വീണ് മരിച്ചു

> **Lead Summary:** ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്ധ്യാര്‍ത്ഥി ഗോവയില്‍ കടലില്‍ വീണ് മരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിര്‍മ്മല്‍ ഷാജുവാണ് മരണപ്പെട്ടത്. ഗോവയില്‍ കടല്‍ തിരയില്‍പ്പെട്ട് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു.

## Article Content

ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്ധ്യാര്‍ത്ഥി ഗോവയില്‍ കടലില്‍ വീണ് മരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിര്‍മ്മല്‍ ഷാജുവാണ് മരണപ്പെട്ടത്. ഗോവയില്‍ കടല്‍ തിരയില്‍പ്പെട്ട് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു.

ഇന്നലെ അന്വേഷണം തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ന് രാവിലെ മുതല്‍ വീണ്ടും നിര്‍മ്മല്‍ ഷാജുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടര്‍ന്നു. നേവി ഹെലികോപ്റ്റര്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ് സംവിധാനങ്ങള്‍ എന്നിവര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. വൈകുന്നേരത്തോടെ നിര്‍മ്മല്‍ ഷാജുവിന്റെ മൃതദേഹവുമായി സംഘം നാട്ടിലേക്ക് തിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48350/died)