---
title: "കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവതി ക്ലബ്ബ് ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പിന് തുടക്കമായി"
english_title: "The beginning of the self-employment training camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48370/the-beginning-of-the-self-employment-training-camp"
published_at: "2022-06-11T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a45ad611e8d_Picsart_22-06-11_14-34-56-663.jpg"
keywords: []
---

# കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവതി ക്ലബ്ബ് ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പിന് തുടക്കമായി

> **Lead Summary:** പയ്യന്നൂർ: സാമ്പത്തിക ഭദ്രതയുടെയും , സ്വാശ്രയത്തിന്റെയും മഹത്തായ സന്ദേശങ്ങൾ പകർന്നു നൽകിക്കൊണ്ട് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവതി ക്ലബ്ബ് ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പിന് തുടക്കമായി. പയ്യന്നൂർ വെള്ളൂരിൽ നടക്കുന്ന ക്യാമ്പിൽ 56 യുവതികളാണ് പരിശീലനം തേടുന്നത്.

## Article Content

പയ്യന്നൂർ: സാമ്പത്തിക ഭദ്രതയുടെയും , സ്വാശ്രയത്തിന്റെയും മഹത്തായ സന്ദേശങ്ങൾ പകർന്നു നൽകിക്കൊണ്ട് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവതി ക്ലബ്ബ് ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലന ക്യാമ്പിന് തുടക്കമായി. പയ്യന്നൂർ വെള്ളൂരിൽ നടക്കുന്ന ക്യാമ്പിൽ 56 യുവതികളാണ് പരിശീലനം തേടുന്നത്.

കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ പത്തോളം ക്യാമ്പുകൾ നടക്കുന്നുണ്ട്. കേക്ക് നിർമ്മാണത്തിന് പുറമേ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആഭരണ നിർമാണത്തിൽ കൂടി പരിശീലനം നൽകി വരുന്നുണ്ട്.

ഇത്തരം പരിശീലന ക്യാമ്പുകളിലൂടെ യുവതികളുടെ സാമ്പത്തികഭദ്രത മെച്ചപ്പെടുത്താൻ സാധിക്കും എന്ന് ക്യാമ്പിന് നേതൃത്വം നൽകുന്ന പി പി അനീഷ പറഞ്ഞു.ലളിതമായ രീതിയിൽ വളരെ ശാസ്ത്രീയമായാണ് കേക്കുകൾ നിർമ്മിക്കുന്നത്. 18 നും 40 നും ഇടയിൽ പ്രായമുള്ള യുവതികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48370/the-beginning-of-the-self-employment-training-camp)