---
title: "ബഫർസോൺ വിഷയം,കേളകത്ത് 'കിഫ'യുടെ സമര പ്രഖ്യാപന യോഗം"
english_title: "Bufferzone issue, KIFA's strike declaration meeting in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48403/bufferzone-issue-kifas-strike-declaration-meeting-in-kerala"
published_at: "2022-06-11T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4821e73ccc_Picsart_22-06-11_17-22-15-270.jpg"
keywords: []
---

# ബഫർസോൺ വിഷയം,കേളകത്ത് 'കിഫ'യുടെ സമര പ്രഖ്യാപന യോഗം

> **Lead Summary:**  കേളകം :ബഫർസോൺ പരിധി ഒരു കിലോമീറ്റർ ആയി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേളകത്ത് 'കിഫ' ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ) നേതൃത്വത്തിൽ സമര പരിപാടികൾ തുടങ്ങുന്നു.

## Article Content

 കേളകം :ബഫർസോൺ പരിധി ഒരു കിലോമീറ്റർ ആയി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേളകത്ത് 'കിഫ' ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ) നേതൃത്വത്തിൽ സമര പരിപാടികൾ തുടങ്ങുന്നു.

ഇതിനു മുന്നോടിയായുള്ള ആലോചനായോഗം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിജി മുക്കാട്ട്കാവുങ്കൽ അധ്യക്ഷനായി.

കിഫ ചെയർമാൻ അലക്സ് ഒഴുക്കയിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ജൂബിലി ചാക്കോ സംബന്ധിച്ചു. ജോയ് ജോസഫ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48403/bufferzone-issue-kifas-strike-declaration-meeting-in-kerala)