---
title: "തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം"
english_title: "Attempted robbery at school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48457/attempted-robbery-at-school"
published_at: "2022-06-12T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5290bb9707_Screenshot_20220612-051321.png"
keywords: []
---

# തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം

> **Lead Summary:** **കണ്ണൂർ: **തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം. സ്‌കൂളിന്റെ മുന്‍കവാടത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷെല്‍ഫുകള്‍ കുത്തിത്തുറന്ന് ഫയലുകളെല്ലാം വലിച്ചിട്ട നിലയിലാണ്. ഫയലുകൾ സൂക്ഷിച്ച ഷെൽഫുകൾ മാത്രമാണ് തുറന്നത്.

## Article Content

**കണ്ണൂർ: **തളിപ്പറമ്പ് സയ്യിദ് നഗറിലെ റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കവര്‍ച്ചാ ശ്രമം. സ്‌കൂളിന്റെ മുന്‍കവാടത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷെല്‍ഫുകള്‍ കുത്തിത്തുറന്ന് ഫയലുകളെല്ലാം വലിച്ചിട്ട നിലയിലാണ്. ഫയലുകൾ സൂക്ഷിച്ച ഷെൽഫുകൾ മാത്രമാണ് തുറന്നത്.

മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കളുണ്ടായിരുന്നെങ്കിലും ഇവയൊന്നും നഷ്ടപ്പെട്ടില്ല. സ്‌കൂളിലെ സിസിടിവി ക്യാമറയുടെ വയറുകൾ നശിപ്പിച്ച നിലയിലാണ്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48457/attempted-robbery-at-school)