---
title: "സംസ്ഥാനത്ത് ഇന്നും മഴ സാധ്യത: ഏഴ്  ജില്ലകളിൽ യെല്ലോ അലേർട്ട് "
english_title: "Rain is likely in the state today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48460/rain-is-likely-in-the-state-today"
published_at: "2022-06-12T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a53343c1ddf_n39462637016549936493180611268280160bad62633647525c8014ee2fa5afdef4bcfa1d4b2d819d4594f6.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും മഴ സാധ്യത: ഏഴ്  ജില്ലകളിൽ യെല്ലോ അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നിയന്ത്രണമുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരള തീരത്ത് 15-06-2022 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല, കര്‍ണാടക തീരത്ത് 11-06-2022 മുതല്‍ 13-06-2022 വരെയും 15-06-2022 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല, ലക്ഷദ്വീപ് തീരത്ത് 12-06-2022 നും, 13-06-2022 നും, 15-06-2022 നും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ പ്രസ്തുത ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48460/rain-is-likely-in-the-state-today)