---
title: "വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ "
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48471/mdma"
published_at: "2022-06-12T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a550bf2d120_n394637130165500116772089b10cb69c04efae9fdce0e9fb33d0688f18994f33c68e562e16e24cc64b30e1.jpg"
keywords: []
---

# വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് എടക്കാട് പോലീസിന്റെ പിടിയില്‍. തോട്ടട ഐടിഐക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തിവരവേയാണ് ഇയാള്‍ കുടുങ്ങിയത്.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് എടക്കാട് പോലീസിന്റെ പിടിയില്‍. തോട്ടട ഐടിഐക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തിവരവേയാണ് ഇയാള്‍ കുടുങ്ങിയത്.

മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രത്തിന് സമീപം കമ്പട്ടിയില്‍ ഹൗസില്‍ ഉജ്വല്‍ മനോജ് (27) ആണ് പിടിയിലായത്. കെഎല്‍ 13 എആര്‍ 9239 ടാറ്റ നെക്സോണ് കാര്‍ സഹിതമാണ് ഇയാള്‍ പിടിയിലായത്. ലഹരി വില്‍പന നടത്തുന്ന ആളാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

എസ്‌ഐ മഹേഷ് കണ്ടമ്പേത്ത്, ജൂനിയര്‍ എസ്‌ഐ ഋഷി പ്രസാദ്, എഎസ്‌ഐമാരായ മഹേഷ്, സുജിത്ത്, എസ്.സി.പി.ഒമാരായ സൂരജ്, ദിനേശന്‍, സിപിഒ റിഷിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48471/mdma)