---
title: "റേഷൻ കാർഡ്: മുൻഗണനാ അപേക്ഷ ജൂൺ 30 വരെ ഓൺലൈനിൽ"
english_title: "Ration Card: Priority application online till June 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48495/ration-card-priority-application-online-till-june-30"
published_at: "2022-06-12T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a581257b1f6_ration-cards.jpg"
keywords: []
---

# റേഷൻ കാർഡ്: മുൻഗണനാ അപേക്ഷ ജൂൺ 30 വരെ ഓൺലൈനിൽ

> **Lead Summary:** എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക് ജൂൺ 30 വരെ അക്ഷയ സെൻററുകൾ വഴി അപേക്ഷിക്കാം.BPL അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ് .

## Article Content

എൻ.പി.എൻ.എസ്/ എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക് ജൂൺ 30 വരെ അക്ഷയ സെൻററുകൾ വഴി അപേക്ഷിക്കാം.BPL അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ പോകുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതേണ്ടതാണ് .

ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം . 2.ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ :ചികിത്സാ രേഖകളുടെ പകർപ്പുകൾ 3.പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് 4. വിധവ ഗ്രഹനാഥയാണെങ്കിൽ :വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ

5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ് 6.ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം 7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം.

 എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കൂ. റേഷൻ കാർഡ് മുൻഗണന വിഭാഗത്തി ലേക്ക് മാറ്റുന്നതിന്  താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.: 1. കാർഡിലെ ഏതെങ്കിലും അംഗം  സർക്കാർ/പൊതുമേഖല ജീവനക്കാരൻ ആദായ നികുതി ദായകൻ സർവീസ് പെൻഷണർ 1000+ ച അടി വീട് ഉടമ നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.

പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ റ്റി, നഴ്സ്, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ) 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപെടെ ) മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.

ആശ്രയ പദ്ധതി ആദിവാസി  കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗർ, ഓട്ടിസം, ലെപ്രസി , 100 % തളർച രോഗികൾ നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോർസ് ) കുടുംബനാഥ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല) ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

മാർക്ക് ഘടകങ്ങൾ1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം 2. ഹൃദ് രോഗം 3. മുതിർന്ന പൗരൻമാർ 4. തൊഴിൽ 5 . പട്ടികജാതി 6. വീട് /സ്ഥലം ഇല്ലാത്തവർ 7. വീടിൻ്റെ അവസ്ഥ 8 സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:) 9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത് അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപിക്കുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48495/ration-card-priority-application-online-till-june-30)