---
title: "തിരൂർ പടിഞ്ഞാറേക്കരയിൽ ബസ് പുഴയിലേക്ക് വീണു; ഡ്രൈവർക്ക് പരുക്ക്"
english_title: "Bus fell into the river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48498/bus-fell-into-the-river"
published_at: "2022-06-12T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5834a52bee_Screenshot_20220612-113833.jpg"
keywords: []
---

# തിരൂർ പടിഞ്ഞാറേക്കരയിൽ ബസ് പുഴയിലേക്ക് വീണു; ഡ്രൈവർക്ക് പരുക്ക്

> **Lead Summary:** പടിഞ്ഞാറേക്കര അഴിമുഖത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളുമായി എത്തിയ ബസ് തിരിക്കുന്നതിനിടെയാണ് പുഴയിലേക്ക് മറിഞ്ഞത്. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്.

## Article Content

പടിഞ്ഞാറേക്കര അഴിമുഖത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളുമായി എത്തിയ ബസ് തിരിക്കുന്നതിനിടെയാണ് പുഴയിലേക്ക് മറിഞ്ഞത്. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്.

ബസിന്റെ പകുതി ഭാഗം വെള്ളത്തിൽ മുങ്ങിപ്പോയി. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ഡ്രൈവർ താനൂർ സ്വദേശി സക്കരിയക്ക് പരുക്കേറ്റത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48498/bus-fell-into-the-river)