---
title: "തവനൂരിൽ എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി: പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു"
english_title: "Black flag raised against cheif minister by youth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48499/black-flag-raised-against-cheif-minister-by-youth"
published_at: "2022-06-12T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a58523ce1b8_Screenshot_20220612-114533.jpg"
keywords: []
---

# തവനൂരിൽ എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി: പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** മലപ്പുറം: കനത്ത സുരക്ഷയിൽ തവനൂരിലെത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും രംഗത്തെത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയ്ക്ക് പുറത്താണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവർത്തകരെ പൊലീസ് ജല പീരങ്കി ഉൾപ്പെടെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

## Article Content

മലപ്പുറം: കനത്ത സുരക്ഷയിൽ തവനൂരിലെത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും രംഗത്തെത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയ്ക്ക് പുറത്താണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവർത്തകരെ പൊലീസ് ജല പീരങ്കി ഉൾപ്പെടെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡിനിടയിലൂടെ അകത്തേക്ക് കയറിയ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും പൊലീസ് ജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു. നേരത്തെ കുന്ദംകുളത്ത് വെച്ച് ബിജെപി പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48499/black-flag-raised-against-cheif-minister-by-youth)