---
title: "ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോഗിക്കും : ഹെെക്കോടതി "
english_title: "Victim lesson declared by high court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48500/victim-lesson-declared-by-high-court"
published_at: "2022-06-12T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a58751e18f6_supreme-court.jpg"
keywords: []
---

# ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോഗിക്കും : ഹെെക്കോടതി 

> **Lead Summary:**  ‍ തിരുവനന്തപുരം: ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കാന്‍ ഉത്തരവിറക്കി ഹെെക്കോടതി. ലെെം​ഗിക പീഡനം, കൊലപാതകം, പോക്സോ എന്നീ കേസുകളില്‍ ഇരകളായവര്‍ക്ക് നിയമസ​ഹായം അടക്കമുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ ദൗത്യം. കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കണം എന്ന ഹെെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

## Article Content

 ‍ തിരുവനന്തപുരം: ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കാന്‍ ഉത്തരവിറക്കി ഹെെക്കോടതി. ലെെം​ഗിക പീഡനം, കൊലപാതകം, പോക്സോ എന്നീ കേസുകളില്‍ ഇരകളായവര്‍ക്ക് നിയമസ​ഹായം അടക്കമുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ ദൗത്യം. കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കണം എന്ന ഹെെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

ഇരയ്ക്കും അന്വേഷണ ഉദ്ദ്യോ​ഗസ്ഥനുമിടയില്‍ ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച്‌ ഇരയ്ക്ക് ആവശ്യമായ നിയമസ​ഹായം നല്‍കണ്ടതും വി എല്‍ ഒയുടെ ചുമതലയാണ്. ലെെം​ഗിക പീഡന കേസില്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ക്കാവും ചുമതല. വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കുന്നത് സംബന്ധിച്ച്‌ പൊലീസ് ആസ്ഥാനത്തു നിന്നും ഉത്തരവ് ഇറക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48500/victim-lesson-declared-by-high-court)