---
title: "വിചിത്രമായ ഒരു ആനകലി"
english_title: "Elephant's angry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48514/elephants-angry"
published_at: "2022-06-12T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5acbdc1673_elephant-1.jpg"
keywords: []
---

# വിചിത്രമായ ഒരു ആനകലി

> **Lead Summary:** ഒഡീഷയിൽ നിന്ന് വിചിത്രമായ ഒരു ആനക്കലിയുടെ വാർത്ത. 70 വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. എന്നിട്ടും തീർന്നില്ല, വൃദ്ധയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ തിരികെ എത്തിയ കാട്ടാന മൃതദേഹം ചിതയിൽ വലിച്ചെറിയുകയും ചെയ്തു. ഒഡീഷ മയൂർബഞ്ച് ജില്ലയിലാണ് സംഭവം.

## Article Content

ഒഡീഷയിൽ നിന്ന് വിചിത്രമായ ഒരു ആനക്കലിയുടെ വാർത്ത. 70 വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. എന്നിട്ടും തീർന്നില്ല, വൃദ്ധയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ തിരികെ എത്തിയ കാട്ടാന മൃതദേഹം ചിതയിൽ വലിച്ചെറിയുകയും ചെയ്തു. ഒഡീഷ മയൂർബഞ്ച് ജില്ലയിലാണ് സംഭവം.

മായാ മുർമു എന്ന സ്ത്രീയെയാണ് ദൽമ വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ ആന ചവിട്ടിക്കൊന്നത്. മായാ മുർമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മായയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആന വീണ്ടും എത്തിയത്.

കാട്ടാനയെ കണ്ടതോടെ ആൾക്കൂട്ടം ചിതറിമാറി. ഇതിനിടെ ചിതയ്ക്ക് അരികിലെത്തിയ കാട്ടാന മൃതദേഹം എടുത്തെറിഞ്ഞ ശേഷം വീണ്ടും ചവിട്ടി. ഏറെ നേരത്തിന് ശേഷമാണ് കാട്ടാന മടങ്ങിയത്. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം ആന മടങ്ങിയ ശേഷമാണ്  സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48514/elephants-angry)