---
title: "തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവ്"
english_title: "Threatning by starangers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48516/threatning-by-starangers"
published_at: "2022-06-12T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5aec3f19a4_Naveen-Kumar-Jindal.jpg"
keywords: []
---

# തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവ്

> **Lead Summary:** മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് നവീൻകുമാർ ജിൻഡാൽ. തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും തന്റെ മേൽവിലാസങ്ങൾ ആരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും ജിൻഡാൽ ആവശ്യപ്പെട്ടു.

## Article Content

മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് നവീൻകുമാർ ജിൻഡാൽ. തന്റെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും തന്റെ മേൽവിലാസങ്ങൾ ആരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും ജിൻഡാൽ ആവശ്യപ്പെട്ടു.

നബി നിന്ദ വിവാദമായതിനെ തുടർന്ന് ജിൻഡാലിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു എന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ പങ്കുവെക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

എന്റെ അഭ്യർത്ഥന കണക്കാകാതെ പലരും എന്റെ മേൽവിലാസ വിവരങ്ങൾ പുറത്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇസ്ലാമിക മത മൗലിക വാദികളിൽ നിന്നും എന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ട് ഭീഷണി കോളുകൾ വരുന്ന ഫോൺ നമ്പറിന്റെ സ്‌ക്രീൻ ഷോട്ടും ഇദ്ദേഹം പങ്കു വെച്ചിട്ടുണ്ട്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48516/threatning-by-starangers)