---
title: "പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട്  യുവാവിനെ കാണാതായി"
english_title: "man missing in Payyavur river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4856/man-missing-in-payyavur-river"
published_at: "2021-10-12T23:22:00+05:30"
category: "Sreekandapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165cb636d352_1.jpg"
keywords: []
---

# പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട്  യുവാവിനെ കാണാതായി

> **Lead Summary:** കണ്ണൂർ . പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിൽ എന്നയാളെയാണ് കാണാതായത്.

## Article Content

കണ്ണൂർ . പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിൽ എന്നയാളെയാണ് കാണാതായത്.

ചൊവ്വാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി , മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.

പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യറിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും പുഴയിൽ തിരച്ചിലിൽ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4856/man-missing-in-payyavur-river)