ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേ സംഘടിപ്പിച്ചു
Oct 12, 2021 11:43 PM | By Vinod


ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പി ടി എ യുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിൽ യൂണിവേഴ്‌സിറ്റി തലത്തിൽ റാങ്കുകളും ഉയർന്ന ഗ്രേഡും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ഇതോടൊപ്പം പി എച്ച് ഡി നേടിയ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപകരായ ഡോ. കെ. ജിനേഷ്, ഡോ . പി.കെ. അഷ്‌മ എന്നിവരെ ആദരിച്ചു.

കണ്ണൂർ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. അനിൽ രാമചന്ദ്രൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. മനുഷ്യത്വം നിറഞ്ഞ വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. വി. അജിത അദ്ധ്യക്ഷനായി. ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.വി. ജോസഫ്, സിക്രട്ടറി എൻ. അശോകൻ, മനോഹരം കോട്ടാത്ത് , ഡോ . ഷിജോ എം. ജോസഫ്, ഡോ . ആർ. സ്വരൂപ, കെ. വി. പ്രമോദ് കുമാർ, സി.വി. സന്ധ്യ, ഡോ .കെ. ആർ. രഹിൻ , ഡോ . ആർ. ബിന്ദുമോൻ എന്നിവർ പ്രസംഗിച്ചു.

Iritty MG College Merit Day

Next TV

Related Stories