---
title: "സ്വന്തം നാട്ടിൽ പോലീസുമായി നടക്കേണ്ട ഗതികേടാണ് മുഖ്യമന്ത്രിക്കെന്ന് കെ സുരേന്ദ്രൻ"
english_title: "K surendran say chief minister."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48639/k-surendran-say-chief-minister"
published_at: "2022-06-13T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6d5439c743_1655100712635.jpg"
keywords: []
---

# സ്വന്തം നാട്ടിൽ പോലീസുമായി നടക്കേണ്ട ഗതികേടാണ് മുഖ്യമന്ത്രിക്കെന്ന് കെ സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം**: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിഷേധം കടുപ്പിക്കുന്ന കാര്യം ഇന്ന് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും. സ്വന്തം നാട്ടിൽ പോലീസിനെയും കൊണ്ടുനടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിഷേധം കടുപ്പിക്കുന്ന കാര്യം ഇന്ന് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും. സ്വന്തം നാട്ടിൽ പോലീസിനെയും കൊണ്ടുനടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി കോർ കമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കുകയാണ്. സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ ശക്തമാക്കണമെന്ന കാര്യം യോഗത്തിൽ ചർച്ചയാകും.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പരാജയവും യോഗത്തിൽ ചർച്ച ചെയ്യും സംസ്ഥാന കമ്മിറ്റിക്ക് മുമ്പായി കോർ കമ്മിറ്റി യോഗം ചേരുകയാണ്. വി മുരളീധരൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48639/k-surendran-say-chief-minister)