---
title: "ശ്രദ്ധ കപൂറിന്റെ സഹോദരനും നടനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് പാർട്ടിക്കിടെ അറസ്റ്റിൽ"
english_title: "Sidhanth kapoor Arusted."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48645/sidhanth-kapoor-arusted"
published_at: "2022-06-13T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6d7ef60640_1655101401042.jpg"
keywords: []
---

# ശ്രദ്ധ കപൂറിന്റെ സഹോദരനും നടനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് പാർട്ടിക്കിടെ അറസ്റ്റിൽ

> **Lead Summary:** **മുംബൈ: **ബോളിവുഡ് നടനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്നുമായി പിടിയിൽ. ബംഗളൂരുവിൽ നടന്ന റേവ് പാർട്ടിക്കിടെയാണ് സിദ്ധാന്തിനെ പിടികൂടിയത്.

## Article Content

**മുംബൈ: **ബോളിവുഡ് നടനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്നുമായി പിടിയിൽ. ബംഗളൂരുവിൽ നടന്ന റേവ് പാർട്ടിക്കിടെയാണ് സിദ്ധാന്തിനെ പിടികൂടിയത്.

ഇന്നലെ രാത്രിയാണ് ബംഗളൂരുവിലെ ഹോട്ടലിൽ റേവ് പാർട്ടി നടന്നത്. സിദ്ധാന്തിനൊപ്പം ആറ് പേരെ കൂടി മയക്കുമരുന്നുമായി പോലീസ് പിടികൂടിയിട്ടുണ്ട്. പരിശോധനയിൽ സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ബംഗളൂരു സിറ്റി ഡിസിപി ഭീമശങ്കർ എസ് ഗുലെഡ് അറിയിച്ചു. ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകൻ കൂടിയാണ് സിദ്ധാന്ത് കപൂർ. അസിസ്റ്റന്റ് ഡയറക്ടറായാണ് സിദ്ധാന്ത് ബോളിവുഡിൽ എത്തുന്നത്. നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48645/sidhanth-kapoor-arusted)