---
title: "ഡൽഹിയിൽ വൻ പ്രതിഷേധം; പോലീസ് നടപടിക്കിടെ കെസി വേണുഗോപാൽ കുഴഞ്ഞുവീണു"
english_title: "Massive protests in Delhi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48695/massive-protests-in-delhi"
published_at: "2022-06-13T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a715a26b075_1655117189553.jpg"
keywords: []
---

# ഡൽഹിയിൽ വൻ പ്രതിഷേധം; പോലീസ് നടപടിക്കിടെ കെസി വേണുഗോപാൽ കുഴഞ്ഞുവീണു

> **Lead Summary:** **ഡൽഹി: **നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിൽ എത്തിയതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് സംഘർഷം അഴിച്ചുവിട്ട് കോൺഗ്രസ്. ഇ ഡി ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി.

## Article Content

**ഡൽഹി: **നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിൽ എത്തിയതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് സംഘർഷം അഴിച്ചുവിട്ട് കോൺഗ്രസ്. ഇ ഡി ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി.

രാഹുൽ ഗാന്ധിക്കൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇ ഡി ഓഫീസിലേക്ക് മാർച്ച് ചെയ്ത എല്ലാ പ്രവർത്തകരെയും നേതാക്കളും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കെ സി വേണുഗോപാൽ എംപി, രൺദീപ് സിംഗ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. വേണുഗോപാലിന് വെള്ളം നൽകാൻ നേതാക്കൾ വിളിച്ചുപറഞ്ഞെങ്കിലും പോലീസ് കേൾക്കാൻ കൂട്ടാക്കിയില്ല. കൊവിഡ് ബാധിതനായ കെ സി വേണുഗോപാൽ രോഗമുക്തനായിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു. കെ സി വേണുഗോപാലിന്റെ ഷർട്ടും മാസ്‌കുമെല്ലാം കീറിയ നിലയിലായിരുന്നു. അറസ്റ്റിലായ കെ സി വേണുഗോപാലിനെ ഡോക്ടർമാരെത്തി പരിശോധിക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48695/massive-protests-in-delhi)