---
title: "സ്വകാര്യപണമിടപാട് സ്ഥാപനം നടത്തിപ്പുകാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48717/died"
published_at: "2022-06-13T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a734c506ea7_Screenshot_20220613-182845.png"
keywords: []
---

# സ്വകാര്യപണമിടപാട് സ്ഥാപനം നടത്തിപ്പുകാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

> **Lead Summary:** **ആലപ്പുഴ:** സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിപ്പുകാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുമ്പോളിയില്‍ 'നാരായണ്‍ ബാങ്കേഴ്‌സ് ഉടമ കൊമ്മാടി വാര്‍ഡില്‍ പ്രേം-പ്രഭു നിവാസില്‍ ഗോപിദാസിന്റെ മകന്‍ പ്രഭുദാസ് (ജീവന്‍-44) ആണ് മരിച്ചത്. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലായിരുന്നതിനാല്‍ ഇയാള്‍ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9 മണിയായിട്ടും വീടിന്റെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

## Article Content

**ആലപ്പുഴ:** സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിപ്പുകാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുമ്പോളിയില്‍ 'നാരായണ്‍ ബാങ്കേഴ്‌സ് ഉടമ കൊമ്മാടി വാര്‍ഡില്‍ പ്രേം-പ്രഭു നിവാസില്‍ ഗോപിദാസിന്റെ മകന്‍ പ്രഭുദാസ് (ജീവന്‍-44) ആണ് മരിച്ചത്. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലായിരുന്നതിനാല്‍ ഇയാള്‍ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9 മണിയായിട്ടും വീടിന്റെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് ബന്ധുക്കളെത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ നിന്ന് താഴെവീണ് കിടക്കുന്നനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു. ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഇയാളെ അലട്ടിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ഭാര്യ: ദിവ്യ. മക്കള്‍: പ്രാര്‍ഥന, പൗര്‍ണമി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48717/died)