---
title: "കറുത്ത മാസ്കിന് വിലക്കില്ല: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാര്‍"
english_title: "Black mask is not prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48722/black-mask-is-not-prohibited"
published_at: "2022-06-13T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a73bba62acf_Screenshot_20220613-185640.png"
keywords: []
---

# കറുത്ത മാസ്കിന് വിലക്കില്ല: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാര്‍

> **Lead Summary:** യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് ഉയര്‍ത്തിയ ആരോപങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും എറണാകുളത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലും നിന്നും കറുത്ത മാസ്കുകളും കറുത്ത വസ്ത്രം ധരിച്ചവരെയുമടക്കം പൊലീസ് നീക്കം ചെയ്തിരുന്നു.

## Article Content

യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് ഉയര്‍ത്തിയ ആരോപങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും എറണാകുളത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലും നിന്നും കറുത്ത മാസ്കുകളും കറുത്ത വസ്ത്രം ധരിച്ചവരെയുമടക്കം പൊലീസ് നീക്കം ചെയ്തിരുന്നു.

ഇത് ഏറെ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

കറുപ്പിന് വിലക്കില്ലെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാനായി പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48722/black-mask-is-not-prohibited)