---
title: "അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് വീണു: കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "The ceiling of the Anganwadi building collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48761/the-ceiling-of-the-anganwadi-building-collapsed"
published_at: "2022-06-14T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7ccdc91faf_Screenshot_20220614-051410.png"
keywords: []
---

# അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് വീണു: കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **ഇടുക്കി**: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് വീണു. കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിൻറെ സീലിംഗാണ് തകര്‍ന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. കുട്ടികളുടെ കളിക്കാൻ ഉപയോഗിക്കുന്ന മുറിയുടെ മേൽക്കൂരയിലെ പിവിസി ഷീറ്റു കൊണ്ടുള്ള സീലിംഗാണ് തകര്‍ന്നത്.

## Article Content

**ഇടുക്കി**: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് വീണു. കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിൻറെ സീലിംഗാണ് തകര്‍ന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. കുട്ടികളുടെ കളിക്കാൻ ഉപയോഗിക്കുന്ന മുറിയുടെ മേൽക്കൂരയിലെ പിവിസി ഷീറ്റു കൊണ്ടുള്ള സീലിംഗാണ് തകര്‍ന്നത്.

സീലിംഗ് തകര്‍ന്നു വീഴുമ്പോൾ കുട്ടികൾ തൊട്ടുത്ത പഠന മുറിയിലായിരുന്നു. മുറിയിൽ നിന്നും ശബ്ദം കേട്ട് ജീവനക്കാരിയെത്തി നോക്കുമ്പാഴായിരുന്നു സംഭവം.  കളികൾക്കായി കുട്ടികളെ കൊണ്ടുവരാന്‍ തുടങ്ങുന്നതിന്  മുന്‍പാണ് അപകടം നടന്നത്. ഈ മുറിക്കുള്ളിലാണ് ശുചിമുറിയും ക്രമീകരിച്ചിരിക്കുന്നത്. കുറച്ചു നാൾ മുന്‍പ് മുറിയുടെ ഒരു ഭാഗത്തെ സീലിംഗ്  ഷീറ്റുകൾ തകര്‍ന്നിരുന്നു.

ബാക്കി ഭാഗവും തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പഞ്ചായത്തിനും ഐസിഡിഎസിനും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നുമെടുത്തില്ല. എന്നിട്ടും പഞ്ചാത്തിലെ അസിസ്റ്റൻറ് എൻജിനീയർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകി.

രണ്ട് വര്‍ഷം മുന്‍പ് 14 ലക്ഷം രൂപാ മുടക്കിയാണ് സാക്ഷാരതാ മിഷന്‍ കെട്ടിടത്തിൻറെ മുകളിൽ അങ്കണവാടിക്കായി മുറികൾ പണിതത്. നിർമ്മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് ഐസിഡിഎസ്അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48761/the-ceiling-of-the-anganwadi-building-collapsed)