---
title: "  ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് അന്തരിച്ചു"
english_title: "Asian games"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48762/asian-games"
published_at: "2022-06-14T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7cf3106b30_n3951589161655164449457f411ebe6c9a33ab2b3fa87ed8c6e93487590d139fb12c914a8cf69d349c498d8.jpg"
keywords: []
---

#   ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് അന്തരിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: **രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് അന്തരിച്ചു.69 വയസായിരുന്നു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ഹരിചന്ദിന്റെ അന്ത്യം ഇന്നലെ രാവിലെ ജലന്ധറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

## Article Content

**ന്യൂഡല്‍ഹി: **രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് അന്തരിച്ചു.69 വയസായിരുന്നു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ഹരിചന്ദിന്റെ അന്ത്യം ഇന്നലെ രാവിലെ ജലന്ധറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

1978ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 5000, 10000 മീറ്ററുകളിലായിരുന്നു ഹരിചന്ദ് സ്വര്‍ണം സ്വന്തമാക്കിയത്. 1975ലെ സോളില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 10,000 മീറ്ററിലും സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും ഹരിചന്ദ് സ്വന്തമാക്കി. രണ്ട് ഒളിമ്പിക്സുകളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു.

1976ലെ മോണ്ട്റിയല്‍ ഒളിമ്പിക്സില്‍ 10000 മീറ്ററില്‍ നഗ്നപാദനായി ഓടി അദ്ദേഹം സ്ഥാപിച്ച റെക്കാഡ് 32 വര്‍ഷം തകരാതെ നിന്നു. 10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സില്‍ 28 മിനിട്ട് 48.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അദ്ദേഹം അന്ന് ദേശീയ് റെക്കാഡ് സ്ഥാപിച്ചത്. 1980ലെ മോസ്കോ ഒളിമ്ബിക്സിലും അദ്ദേഹം പങ്കെടുത്തു. 1975ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചതൊഴിച്ചാല്‍ അര്‍ഹിച്ച അംഗീകാരങ്ങള്‍ പലതും അദ്ദേഹത്തിന് ലഭിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48762/asian-games)