---
title: "മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോർജ് "
english_title: "Minister Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48764/minister-veena-george"
published_at: "2022-06-14T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7d46a0b884_images_(1).jpeg"
keywords: []
---

# മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോർജ് 

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മുന്‍ നിരയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സമീപം ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വിമാനത്തിനുള്ളില്‍ പാലിക്കേണ്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഇവര്‍ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. വിമാനത്തിനുള്ളിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു.

ഈ ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്തെന്ന് അന്വേഷിക്കണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ സിഐഎസ്‌എഫ് കസ്‌റ്റഡിയിലാണ് ഇപ്പോഴുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട് ലഭിച്ചാലുടന്‍ പോലീസ് കേസെടുക്കുമെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48764/minister-veena-george)