---
title: "ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹർത്താൽ തുടങ്ങി"
english_title: "The hartal started in various panchayats of the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48767/the-hartal-started-in-various-panchayats-of-the-district"
published_at: "2022-06-14T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7e2921da0e_IMG-20220614-WA0011.jpg"
keywords: []
---

# ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹർത്താൽ തുടങ്ങി

> **Lead Summary:** കണ്ണൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ബഫർ സോൺ ഉത്തരവിനെതിരെ പ്രതിഷേധിച്ചാണ് ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ നടത്തുക. മലയോര മേഖലയിലെ കൊട്ടിയൂർ, കണിച്ചാൽ, കേളകം, അയ്യൻകുന്ന്, ആറളം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

## Article Content

കണ്ണൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ബഫർ സോൺ ഉത്തരവിനെതിരെ പ്രതിഷേധിച്ചാണ് ജില്ലയിലെ അഞ്ച് മലയോര പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ നടത്തുക. മലയോര മേഖലയിലെ കൊട്ടിയൂർ, കണിച്ചാൽ, കേളകം, അയ്യൻകുന്ന്, ആറളം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

സുപ്രീംകോടതി ഉത്തരവിൽ കേന്ദ്രം ഇടപെട്ട് പരിഹാരം വേണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്. ദൂരപരിധി നിശ്ചയിക്കാനുളള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ട് നൽകുക, ജനവാസ മേഖലയേയും, കൃഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിർമാണം കേന്ദ്ര സർക്കാർ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ഹർത്താൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48767/the-hartal-started-in-various-panchayats-of-the-district)