---
title: "ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48770/ulikkal"
published_at: "2022-06-14T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7edd8a190c_Picsart_22-06-14_07-38-35-516.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ

> **Lead Summary:**  **ഉളിക്കൽ : **ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതി വികസന സെമിനാർ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്നു. ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ് ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി. ഷാജി അധ്യക്ഷത വഹിച്ചു.

## Article Content

 **ഉളിക്കൽ : **ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതി വികസന സെമിനാർ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്നു. ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ് ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി. ഷാജി അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ. വി. ഷാജു കരട് പദ്ധതി രേഖയും വികസന രേഖയും അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഒ. എസ്. ലിസി, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ചാക്കോ പാലക്കലോടി, വൈസ് പ്രസിഡന്റ്‌ ആയിഷ ഇബ്രാഹിം, കുടുംബശ്രീ ചെയർപേഴ്സൺ വി.ജി. ശശി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.എ. ജോർജ്, സെക്രട്ടറി ബാബു ജോസഫ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർ മാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48770/ulikkal)