---
title: " സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി: ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയ നിലയിൽ "
english_title: "As the head of the Gandhi statue was removed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48773/as-the-head-of-the-gandhi-statue-was-removed"
published_at: "2022-06-14T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7f5fa800e6_Screenshot_20220614-081327.png"
keywords: []
---

#  സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി: ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയ നിലയിൽ 

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഇന്നലെ സംസ്ഥാനത്തുണ്ടായത് സംഘർഷഭരിതമായ ഒരു രാത്രികാലമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഇന്നലെ സംസ്ഥാനത്തുണ്ടായത് സംഘർഷഭരിതമായ ഒരു രാത്രികാലമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ വൈകിട്ടോടെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. കണ്ണൂരിൽ ഡിസിസി ഓഫീസിന് നേരെയും ആക്രമണം നടന്നു.

കോഴിക്കോട് പേരാമ്പ്ര കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറുണ്ടായി. അർദ്ധരാത്രി 12.55-ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് വലിയ കേടുപാടുകളാണ് ഉണ്ടായത്. കണ്ണൂർ പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി യൂത്ത് സെന്‍റർ അടിച്ചുതകർത്തു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48773/as-the-head-of-the-gandhi-statue-was-removed)