---
title: "BDA കണ്ണൂർ ജില്ലാ സമ്മേളനം"
english_title: "Bda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48814/bda"
published_at: "2022-06-14T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a83550aa4ee_Picsart_22-06-14_12-43-16-900.png"
keywords: []
---

# BDA കണ്ണൂർ ജില്ലാ സമ്മേളനം

> **Lead Summary:**  നിത്യജീവിതത്തിലെ അവശ്യ ഉൽപന്നമായ ഓട്ടാമോട്ടീവ് ബാറ്ററി, ഇൻവെർട്ടർ ബാറ്ററി, യു.പി.എസ്. സോളാർ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനക്കാരുടെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടി 2020 മാർച്ച് 8ന് തൃശ്ശൂരിൽ വച്ച് രൂപീകൃതമായ ബാറ്ററി ഡീലേർസ് ആൻഡ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ബി ഡി എ യുടെ പ്രഥമ കണ്ണൂർ ജില്ലാ സമ്മേളനം 2022 ജൂൺ 15 ബുധനാഴ്ച കണ്ണൂർ ചേമ്പർ ഹാളിൽ വച്ച് നടത്തുന്നു.

## Article Content

 നിത്യജീവിതത്തിലെ അവശ്യ ഉൽപന്നമായ ഓട്ടാമോട്ടീവ് ബാറ്ററി, ഇൻവെർട്ടർ ബാറ്ററി, യു.പി.എസ്. സോളാർ ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനക്കാരുടെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടി 2020 മാർച്ച് 8ന് തൃശ്ശൂരിൽ വച്ച് രൂപീകൃതമായ ബാറ്ററി ഡീലേർസ് ആൻഡ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ബി ഡി എ യുടെ പ്രഥമ കണ്ണൂർ ജില്ലാ സമ്മേളനം 2022 ജൂൺ 15 ബുധനാഴ്ച കണ്ണൂർ ചേമ്പർ ഹാളിൽ വച്ച് നടത്തുന്നു.

സംസ്ഥാനത്തെ 14 ജില്ലകളിലായി 75ൽ പരം മേഖലാ കമ്മിറ്റികളും, 3000ൽ അധികം അംഗങ്ങളും  ബി ഡി എ യിൽ ശക്തമായി പ്രവർത്തിച്ച് വരുന്നു. കണ്ണൂർ ജില്ലയിൽ 5 മേഖലാ കമ്മിറ്റികൾക്ക് കീഴിൽ 150ഓളം മെമ്പർമാർ അംഗങ്ങളായിട്ടുണ്ട്. രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം ബി ഡി എ സംസ്ഥാന സ്ഥാപക പ്രസിഡണ്ട് ശ്രീ. സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ 5 മേഖലകളിലേയും ഭാര വാഹികളും, ജില്ലാ ഭാരവാഹികളും, സംസ്ഥാന നേതാക്കളും സംബന്ധിക്കും.

വൈകു ന്നേരം 4 മണിക്ക് പൊതുസമ്മേളനം ബഹു. കണ്ണൂർ മേയർ അഡ്വ. ടി. മോഹനൻ ഉദ് ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന നേതാക്കളും,ബി ഡി എ കണ്ണൂർ ജില്ല പ്രസിഡണ്ട് ശ്രീ. അജിത്ത് കുമാർ, കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ. കെ.യു കലാധരൻ, കണ്ണൂർ ജില്ലാ ട്രഷറർ ശ്രീ. അജിത്ത് ഡി ഷേണായി മുതലായവർ പങ്കെടുക്കും. തുടർന്ന് ബി ഡി എഎ അംഗ ങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തിൽ ശ്രീ. അജി കുമാർ, ശ്രീ. കെ. കലാധരൻ, ശ്രീ. അജിത്ത് ഡി ഷേണായി,  എന്നിവർ പങ്കെടുത്തു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48814/bda)