---
title: "കണ്ണൂർ ബിൽഡിങ് മെറ്റീരിയൽസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വ്യാപാര സംരംഭം  സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു"
english_title: "Cooperativesoceity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48822/cooperativesoceity"
published_at: "2022-06-14T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a838314b9fb_Picsart_22-06-14_12-55-43-238.png"
keywords: []
---

# കണ്ണൂർ ബിൽഡിങ് മെറ്റീരിയൽസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വ്യാപാര സംരംഭം  സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കണ്ണൂർ ബിൽഡിങ് മെറ്റീരിയൽസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വ്യാപാര സംരംഭം നിർമാൺ പാടിയോട്ടുചാലിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ ബിൽഡിങ് മെറ്റീരിയൽസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വ്യാപാര സംരംഭം നിർമാൺ പാടിയോട്ടുചാലിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയും, ദിന നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ കെ.ജി.വത്സലകുമാരിയും നിർവഹിച്ചു.

ഏറ്റവും വിലക്കുറവിൽ പ്രശസ്ത കമ്പനികളുടെ ഇലക്ട്രിക്കൽ, പ്ലംബിങ്, സാനിറ്ററി സാധങ്ങൾ സാധാരണക്കാർക്ക് നൽകുകയാണു വ്യാപാര സംരംഭം കൊണ്ടു ഉദേശിക്കുത്. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എഫ്. അലക്സാണ്ടർ, കെ.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48822/cooperativesoceity)