---
title: "പേരാവൂരിൽ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷാവസ്ഥ"
english_title: "Tensions erupt during Congress protests in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48846/tensions-erupt-during-congress-protests-in-peravoor"
published_at: "2022-06-14T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a84e3b2f2c4_Picsart_22-06-14_14-30-16-225.jpg"
keywords: []
---

# പേരാവൂരിൽ കോൺഗ്രസ്‌ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷാവസ്ഥ

> **Lead Summary:** പേരാവൂർ: പേരാവൂരിലെ കോൺഗ്രസ്‌ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ ഇടതുപക്ഷ പ്രവർത്തകരും കോൺഗ്രസ്സുകാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

## Article Content

പേരാവൂർ: പേരാവൂരിലെ കോൺഗ്രസ്‌ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ ഇടതുപക്ഷ പ്രവർത്തകരും കോൺഗ്രസ്സുകാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

സംഘർഷം ഉടലെടുത്തതോടെ ഡി.വൈ.എസ്. പി.എ.വി ജോൺ, സർക്കിൾ ഇൻസ്പെക്ടർ ബിജോയി എം.എൻ. എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇടപെട്ടു പ്രവർത്തകരെ പിന്തിരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48846/tensions-erupt-during-congress-protests-in-peravoor)