---
title: "ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന് രാത്രി 7 മണി മുതൽ"
english_title: "India-South Africa Third Twenty20 tonight from 7 p.m"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48851/india-south-africa-third-twenty20-tonight-from-7-pm"
published_at: "2022-06-14T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a852b46582d_Screenshot_2022-06-14-14-42-45-17_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന് രാത്രി 7 മണി മുതൽ

> **Lead Summary:** വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ഓരോ മത്സരവും കഴിയുന്തോറും ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്തിനു തലവേദന കൂടുകയാണ്. ആദ്യ കളിയിൽ ബൗളിംഗ് നിര പരാജയപ്പെട്ടതും ഫീൽഡിംഗ് മോശമായതുമാണ് പ്രശ്നം.

## Article Content

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ഓരോ മത്സരവും കഴിയുന്തോറും ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്തിനു തലവേദന കൂടുകയാണ്. ആദ്യ കളിയിൽ ബൗളിംഗ് നിര പരാജയപ്പെട്ടതും ഫീൽഡിംഗ് മോശമായതുമാണ് പ്രശ്നം.

രണ്ടാം മത്സരത്തിൽ സ്പിന്നർമാരുടെ പ്രകടനവും ബാറ്റിംഗിലെ പോരായ്മകളുമായിരുന്നു. ഇതിനിടയിൽ സ്വന്തം ബാറ്റിംഗിനെക്കുറിച്ചും ക്യാപ്റ്റൻസി തെറ്റുകളെക്കുറിച്ചും വിമർശനങ്ങൾ.ഇന്ന് നടക്കുന്ന മൂന്നാം മത്സരം തോറ്റാൽ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടമാകും.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കും. വൈഎസ്ആർ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും ഇത് തത്സമയം കാണാൻ കഴിയും.

ഭുവനേശ്വർ കുമാറിന് ശേഷം ഇന്ത്യയുടെ പേസ് ബൗളിംഗ് അത്ര മികച്ചതല്ല.ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിയാത്ത ആവേശ് ഖാന് പകരം ഉമ്രാൻ മാലിക്കോ അർഷ്ദീപ് സിംഗോ ടീമിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48851/india-south-africa-third-twenty20-tonight-from-7-pm)