---
title: "പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകിയ സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ"
english_title: "Incident of omission without postmortem; Suspension to doctor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48863/incident-of-omission-without-postmortem-suspension-to-doctor"
published_at: "2022-06-14T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a85f5f94f1d_Screenshot_2022-06-14-15-32-09-13_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകിയ സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ

> **Lead Summary:** തൃശൂർ: അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം, പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം തിരികെ വാങ്ങിയ സംഭവത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു.

## Article Content

തൃശൂർ: അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം, പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം തിരികെ വാങ്ങിയ സംഭവത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു.

ഓർത്തോ യൂണിറ്റ് മേധാവി ഡോ.പി.ജെ ജേക്കബിനെ ആണ് സസ്പെൻഡ് ചെയ്തത്. വീഴ്ച സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും പൊലീസും സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിൽ നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48863/incident-of-omission-without-postmortem-suspension-to-doctor)