---
title: "ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48925/died"
published_at: "2022-06-15T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a924296b597_Screenshot_20220615-054141.png"
keywords: []
---

# ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** നെടുമങ്ങാട് ഇരിഞ്ചയത്ത് ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ഷംനാദ് മൻസിലിൽ സിദ്ദീഖ്-സജിനാമോൾ ദന്പതികളുടെ ഇളയ മകൾ നൈമ ഫാത്തിമയാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ മരണം.

## Article Content

**തിരുവനന്തപുരം:** നെടുമങ്ങാട് ഇരിഞ്ചയത്ത് ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ഷംനാദ് മൻസിലിൽ സിദ്ദീഖ്-സജിനാമോൾ ദന്പതികളുടെ ഇളയ മകൾ നൈമ ഫാത്തിമയാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ മരണം.

കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനടയിൽ അമ്മ സജിന മോൾ നിസ്കരിക്കാൻ മുറിയിൽ പോയി. തിരികെ വന്നപ്പോൾ ബക്കറ്റിൽ കുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48925/died)