---
title: "എംഡിഎംഎ യുമായി ആറുപേര്‍ പോലീസ് പിടിയില്‍"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48933/mdma"
published_at: "2022-06-15T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a94d7c96593_n39548969216552624783484ff11c560ec9102ea403caff8792e7479c3054d9dddf58a8683b91760a8a3062.jpg"
keywords: []
---

# എംഡിഎംഎ യുമായി ആറുപേര്‍ പോലീസ് പിടിയില്‍

> **Lead Summary:** **ആലപ്പുഴ: **എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണ്ണഞ്ചേരി എട്ടുകണ്ടം കോളനിയില്‍ കണ്ണന്‍,കൂട്ടാളികളായ എറണാകുളം ചേരാനെല്ലൂര്‍ പീടിയേക്കല്‍ റോണി, ചേരാനെല്ലൂര്‍ വലിയവീട്ടില്‍ മുഹമ്മദ് ഫൈസല്‍ , മണ്ണഞ്ചേരി ആഷ്ന മന്‍സിലില്‍ ആഷിഖ് , മണ്ണഞ്ചേരി പൊന്നാട് ഫാസിയ മന്‍സിലില്‍ അഫ്സല്‍ , മണ്ണഞ്ചേരി ചക്കാലവെളി മുഹന്മദ് സഫിദ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളില്‍ നിന്നും 11 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

## Article Content

**ആലപ്പുഴ: **എംഡിഎംഎയുമായി ആറുപേര്‍ പോലീസ് പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണ്ണഞ്ചേരി എട്ടുകണ്ടം കോളനിയില്‍ കണ്ണന്‍,കൂട്ടാളികളായ എറണാകുളം ചേരാനെല്ലൂര്‍ പീടിയേക്കല്‍ റോണി, ചേരാനെല്ലൂര്‍ വലിയവീട്ടില്‍ മുഹമ്മദ് ഫൈസല്‍ , മണ്ണഞ്ചേരി ആഷ്ന മന്‍സിലില്‍ ആഷിഖ് , മണ്ണഞ്ചേരി പൊന്നാട് ഫാസിയ മന്‍സിലില്‍ അഫ്സല്‍ , മണ്ണഞ്ചേരി ചക്കാലവെളി മുഹന്മദ് സഫിദ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളില്‍ നിന്നും 11 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.

നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ മണ്ണഞ്ചേരി എസ്‌എച്ച്‌ഒ മോഹിത് ഉള്‍പ്പെട്ട പ്രത്യേക സംഘവും നടത്തിയ വാഹനപരിശോധനയിലാണ് സംഘം കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48933/mdma)