---
title: "കാഞ്ഞങ്ങാട് സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു"
english_title: "Kanjagad cpi leader died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48970/kanjagad-cpi-leader-died"
published_at: "2022-06-15T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a97fb94fdd3_IMG-20220615-WA0003.jpg"
keywords: []
---

# കാഞ്ഞങ്ങാട് സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു

> **Lead Summary:**  **കാഞ്ഞങ്ങാട്: **കരിച്ചേരിയിൽ സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു. പനയാൽ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകൻ എ. മാധവൻ നമ്പ്യാരാണ് 65 മരിച്ചത്. കരിച്ചേരിയിലെ കൃഷിയിടത്തിൽ ഇന്നലെ രാവിലെ 7.15നാണ് വെടിയേറ്റത്.

## Article Content

 **കാഞ്ഞങ്ങാട്: **കരിച്ചേരിയിൽ സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു. പനയാൽ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകൻ എ. മാധവൻ നമ്പ്യാരാണ് 65 മരിച്ചത്. കരിച്ചേരിയിലെ കൃഷിയിടത്തിൽ ഇന്നലെ രാവിലെ 7.15നാണ് വെടിയേറ്റത്.

ചക്ക പറിക്കാൻ കൃഷിയിടത്തിലെത്തിയതായിരുന്നു മാധവൻ. പന്നിയെ വെടിവെക്കാൻ പനയാലിലെ ശ്രീഹരി കൃഷിയിടത്തിൽ ഒളിപ്പിച്ചു സ്ഥാപിച്ച തോക്കിൽ അറിയാതെ ചവിട്ടിയപ്പോൾ വെടി പൊട്ടുകയും വലതുകാൽ മുട്ടിന് വെടിയേൽക്കുകയും ചെയ്തു.

ഏറെ വൈകിയാണ് മാധവൻ നമ്പ്യാരെ വെടിയേറ്റ് കിടക്കുന്നതായി കണ്ടത്.ഇന്ന് രാവിലെ മംഗളൂരു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം അംഗമാണ് മാധവൻ നമ്പ്യാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48970/kanjagad-cpi-leader-died)