---
title: "മൂവായിരം കടന്ന് കൊവിഡ് ബാധിതർ; മൂന്ന് മരണം"
english_title: "Kovid victims over 3,000; Three deaths"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48980/kovid-victims-over-3000-three-deaths"
published_at: "2022-06-15T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9848b5f48a_87727742.jpg"
keywords: []
---

# മൂവായിരം കടന്ന് കൊവിഡ് ബാധിതർ; മൂന്ന് മരണം

> **Lead Summary:**  സംസ്ഥാനത്ത് മൂവായിരം കടന്ന് പ്രതിദിന കൊവിഡ് ബാധിതർ. 3488 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് എറണാകുളത്താണ്.

## Article Content

 സംസ്ഥാനത്ത് മൂവായിരം കടന്ന് പ്രതിദിന കൊവിഡ് ബാധിതർ. 3488 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് എറണാകുളത്താണ്.

എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 26ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48980/kovid-victims-over-3000-three-deaths)