---
title: "കുറ്റ്യാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേർക്ക് ബോംബാക്രമണം"
english_title: "Kuttiyadi bomb blast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48988/kuttiyadi-bomb-blast"
published_at: "2022-06-15T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9880852841_IMG_20220615_124643.jpg"
keywords: []
---

# കുറ്റ്യാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേർക്ക് ബോംബാക്രമണം

> **Lead Summary:** **കോഴിക്കോട്:** കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് ബോംബേറുണ്ടായി. പുലർച്ചെയുണ്ടായ ബോംബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. കുറ്റ്യാടി സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

## Article Content

**കോഴിക്കോട്:** കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് ബോംബേറുണ്ടായി. പുലർച്ചെയുണ്ടായ ബോംബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. കുറ്റ്യാടി സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണശ്രമത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടക്കുന്നത്. നേരത്തെ തിരുവനന്തപുരം കെ എസ് യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേർക്കും ആക്രമണം നടന്നു.

സിപിഎം പതാക അനന്തകൃഷ്ണൻ കത്തിച്ചിരുന്നു. കോഴിക്കോട് തിക്കോടിയിൽ സിപിഎം പ്രവർത്തകർ പ്രകോപന മുദ്രവാക്യം മുഴക്കി. കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറുമെന്നായിരുന്നു മുദ്രാവാക്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48988/kuttiyadi-bomb-blast)