---
title: "കൊട്ടിയൂർ ഉത്സവ പ്രദേശം ഹരിത മിഷൻ ശുചീകരിച്ചു"
english_title: "Haritha mission cleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49002/haritha-mission-cleaning"
published_at: "2022-06-15T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a99433e9fe7_Picsart_22-06-15_13-41-12-926.jpg"
keywords: []
---

# കൊട്ടിയൂർ ഉത്സവ പ്രദേശം ഹരിത മിഷൻ ശുചീകരിച്ചു

> **Lead Summary:** **കൊട്ടിയൂർ : **ഉത്സവത്തിന്റെ സമാപനത്തിന് ശേഷം കൊട്ടിയൂരിലെ പൊതു സ്ഥലങ്ങളിൽ ശുചീകരണ പ്രവൃത്തി നടത്തി ഹരിത മിഷൻ. ഉത്സവാനന്തരം അവശേഷിച്ച മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി നൂറിലേറെ വളണ്ടിയർമാരാണ് എത്തിയത്. ഉത്സവം ഹരിതമാക്കാൻ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

## Article Content

**കൊട്ടിയൂർ : **ഉത്സവത്തിന്റെ സമാപനത്തിന് ശേഷം കൊട്ടിയൂരിലെ പൊതു സ്ഥലങ്ങളിൽ ശുചീകരണ പ്രവൃത്തി നടത്തി ഹരിത മിഷൻ. ഉത്സവാനന്തരം അവശേഷിച്ച മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി നൂറിലേറെ വളണ്ടിയർമാരാണ് എത്തിയത്. ഉത്സവം ഹരിതമാക്കാൻ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

ശുചീകരണ പ്രവൃത്തി കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ അധ്യക്ഷനായി. ഷാജി പൊട്ടയിൽ , ജിജോ ജോസഫ്,ഉഷ, ജോണി ആമക്കാട്ട്, ദേവസ്വം ബോർഡ് മാനേജർ നാരായണൻ കെ പി മോഹൻദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49002/haritha-mission-cleaning)