---
title: "തലശ്ശേരി മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്"
english_title: " A bomber attacked the house of a Congress leader in Muzhikkara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49025/a-bomber-attacked-the-house-of-a-congress-leader-in-muzhikkara"
published_at: "2022-06-15T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9a82f8140d_Picsart_22-06-15_15-06-20-779.jpg"
keywords: []
---

# തലശ്ശേരി മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** തലശ്ശേരി: മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് നിർവാഹക സമിതി അംഗം പി.എം. കനകരാജിന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. ചൊവ്വാഴ്ച അർധ രാത്രിയോടെയാണ് സംഭവം.

## Article Content

തലശ്ശേരി: മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് നിർവാഹക സമിതി അംഗം പി.എം. കനകരാജിന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. ചൊവ്വാഴ്ച അർധ രാത്രിയോടെയാണ് സംഭവം.

തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവ് കനകരാജിന്റെ വീടിനുനേരെയാണ്‌ പെട്രോൾ ബോംബറിഞ്ഞത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള പ്രകോപനം, ആരാണ് എറിഞ്ഞതെന്ന് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49025/a-bomber-attacked-the-house-of-a-congress-leader-in-muzhikkara)