---
title: "ബഫർസോൺ ആശങ്ക, 25 ന് കൊട്ടിയൂരിൽ പൊതുജന സദസ്സ്"
english_title: "Buffer Zone Concern, Public Meeting at Kottiyoor on the 25th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49034/buffer-zone-concern-public-meeting-at-kottiyoor-on-the-25th"
published_at: "2022-06-15T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9b16b9103d_Picsart_22-06-15_15-45-47-688.jpg"
keywords: []
---

# ബഫർസോൺ ആശങ്ക, 25 ന് കൊട്ടിയൂരിൽ പൊതുജന സദസ്സ്

> **Lead Summary:** കേളകം : പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായം മലയോര മേഖലയിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ്. വിഷയം ചർച്ച ചെയ്യാൻ 25 ന് കൊട്ടിയൂരിൽ പൊതുജന സദസ്സ് സംഘടിപ്പിക്കും.

## Article Content

കേളകം : പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായം മലയോര മേഖലയിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ്. വിഷയം ചർച്ച ചെയ്യാൻ 25 ന് കൊട്ടിയൂരിൽ പൊതുജന സദസ്സ് സംഘടിപ്പിക്കും.

സംരക്ഷിത വനങ്ങളുടെയും വന്യ ജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോ മീറ്റർ ബഫർസോൺ ആയി നിജപ്പെടുത്തുന്നത് കൊട്ടിയൂർ പോലുള്ള പ്രദേശങ്ങളിലെ ജന ജീവിതത്തെ ബാധിക്കും.

25 ന് നടക്കുന്ന പൊതുജന സദസ്സിൽ കിഫ ചെയർമാൻ അലക്സ് ഒഴുക്കയിൽ ഉൾപ്പെടെ പങ്കെടുക്കുമെന്ന് കെ വി വി ഇ എസ് യൂണിറ്റ് ഭാരവാഹികളായ കെ എ ജെയിംസ്, ഇ എം മത്തായി, സണ്ണി തോമസ്, അജീഷ് ഇരിങ്ങോളിൽ എന്നിവർ കേളകത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49034/buffer-zone-concern-public-meeting-at-kottiyoor-on-the-25th)