---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക വയോജന ചൂഷണ വിരുദ്ധ ദിനം ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49052/kelakam"
published_at: "2022-06-15T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക വയോജന ചൂഷണ വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **കേളകം: **വയോജനങ്ങൾ സ്നേഹവും പരിഗണനയും അർഹിക്കുന്നവരാണ് എന്ന് പുതുതലമുറയെ ബോധവൽക്കരിക്കാനായി ലോക വയോജന ചൂഷണ വിരുദ്ധ ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. ആദ്യകാല കുടിയേറ്റക്കാരനും കേളകത്തെ ആദ്യത്തെ പോസ്റ്റുമാനും മൂന്ന് പതിറ്റാണ്ടുകാലം മഞ്ഞളാംപുറം സ്കൂളിലെ പ്യൂണും ആയിരുന്ന പാലോലിക്കൽ പീതാംബരനെ സ്കൂളിൽ നടന്ന യോഗത്തിൽ ആദരിച്ചു.

## Article Content

**കേളകം: **വയോജനങ്ങൾ സ്നേഹവും പരിഗണനയും അർഹിക്കുന്നവരാണ് എന്ന് പുതുതലമുറയെ ബോധവൽക്കരിക്കാനായി ലോക വയോജന ചൂഷണ വിരുദ്ധ ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. ആദ്യകാല കുടിയേറ്റക്കാരനും കേളകത്തെ ആദ്യത്തെ പോസ്റ്റുമാനും മൂന്ന് പതിറ്റാണ്ടുകാലം മഞ്ഞളാംപുറം സ്കൂളിലെ പ്യൂണും ആയിരുന്ന പാലോലിക്കൽ പീതാംബരനെ സ്കൂളിൽ നടന്ന യോഗത്തിൽ ആദരിച്ചു.

ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷനായിരുന്നു. പി പി വ്യാസ്ഷ, ഷീന ജോസ് ടി, കുമാരി ജ്യോത്സ്ന ജയിംസ് എന്നിവർ ആശംസകളർപ്പിച്ചു. കുമാരി നിവേദ്യ കവിത ആലപിച്ചു. ടൈറ്റസ് പി സി സ്വാഗതവും കുസുമം പി എ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49052/kelakam)