---
title: "പേരാവൂരിൽ യൂത്ത്ലീഗ് നേതാവിന് മർദനമേറ്റതായി പരാതി"
english_title: "Peravoor youth league captain siraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49069/peravoor-youth-league-captain-siraj"
published_at: "2022-06-15T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9e095abbe5_Picsart_22-06-15_19-04-25-227.jpg"
keywords: []
---

# പേരാവൂരിൽ യൂത്ത്ലീഗ് നേതാവിന് മർദനമേറ്റതായി പരാതി

> **Lead Summary:** **പേരാവൂർ : **യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ വെച്ച് മർദ്ദനമേറ്റെന്ന് പരാതി .സിറാജിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം .

## Article Content

**പേരാവൂർ : **യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ വെച്ച് മർദ്ദനമേറ്റെന്ന് പരാതി .സിറാജിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം .

കൊട്ടിയൂർ റോഡിൽ റോബിൻസ് ഹോട്ടലിനു മുൻവശം നിൽക്കുകയായിരുന്ന സിറാജിനെ ഒരു സംഘം അക്രമിക്കുകയായിരുന്നു എന്നാണ് പരാതി . പ്രകടനം നടത്തുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരും പോലീസും ചേർന്ന് പോലീസ് ജീപ്പിൽ ഉടൻ തന്നെ പേരാവൂർ സൈറസ് ആശുപത്രിയിലും തുടർന്ന് തലശേരിയിലെ ആസ്പത്രിയിലേക്കും മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49069/peravoor-youth-league-captain-siraj)