---
title: "തോരാത്ത മഴയിൽ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു :കർഷകരും, കാർഷിക തൊൊഴിലാളികളും പ്രതിസന്ധിയിൽ"
english_title: "Heavy rains devastate agriculture sector: Farmers, agricultural workers in crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4907/heavy-rains-devastate-agriculture-sector-farmers-agricultural-workers-in-crisis"
published_at: "2021-10-13T11:15:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166729c8b1cc_PicsArt_10-13-11.10.40.jpg"
keywords: []
---

# തോരാത്ത മഴയിൽ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു :കർഷകരും, കാർഷിക തൊൊഴിലാളികളും പ്രതിസന്ധിയിൽ

> **Lead Summary:** കേളകം: കാലവര്‍ഷം വീണ്ടും കലിതുള്ളിയപ്പോള്‍ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കർഷകരും, കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

## Article Content

കേളകം: കാലവര്‍ഷം വീണ്ടും കലിതുള്ളിയപ്പോള്‍ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കർഷകരും, കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

പെരുമഴയില്‍ തോട്ടങ്ങളിലെ വിളകളും, നെല്‍പ്പാടങ്ങളും കാറ്റിലും മഴയിലും നശിച്ചു. നിലവിൽ കാര്‍ഷിക മേഖലയാകെ പ്രതിസന്ധിയാണ്.

വിലത്തകര്‍ച്ചയോടൊപ്പം പെരുമഴയും കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി.മഴ തുടരുുന്നതിനാൽ റബർ തോട്ടങ്ങൾ ടാപ്പിംഗ് മുടങ്ങിയിട്ട് മാസങ്ങളായി. ഒക്ടോബർ പാതിയായിട്ടും തോട്ടങ്ങൾ തെളിക്കാനും, വളപ്രയോഗം നടത്താനും കർഷകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.കമുക് കര്‍ഷകരും പ്രതിസന്ധിയിലാണ്. നിലവിൽ മികച്ച വില ഉണ്ടന്നതല്ലാതെ വിൽക്കാൽ കർഷകരുടെ പക്കൽ അടക്ക സ്റ്റോക്കില്ല. വില ഉയരുംമുമ്പ് കർഷകർ വിറ്റഴിച്ചു.തോരാതെ പെയ്ത മഴയില്‍ കമുകുകളിലെ പച്ച അടയ്ക്ക മുഴുവന്‍ പൊഴിഞ്ഞ് വീണു തുടങ്ങി.

മഹാളി രോഗബാധയുമുണ്ട്.കവുങ്ങോല പഴുത്ത് നില്‍ക്കുന്ന കാഴ്ചയാണ് തോട്ടങ്ങളില്‍. റബ്ബറിന്റെയും ഇലകള്‍ കൊഴിയുകയാണ്. നിലവിൽ ഉൽപാദനവും നിലച്ചു.തെങ്ങിന്റെ സ്ഥിതിയും മറിച്ചല്ല. മിക്ക തോട്ടങ്ങളിലും മച്ചിങ്ങ പൊഴിഞ്ഞ് വീണ് തുടങ്ങിയ അവസ്ഥയിലാണ്. കൊക്കോ കൃഷിയും നശിക്കുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധി മൂലം തൊഴിലില്ലാതെ കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിട്ട് പട്ടിണിയുടെ വക്കിലായി.

ഇനി മാനം തെളിഞ്ഞ് എന്ന് ടാപ്പിംഗ് തുടങ്ങുമെന്ന ആശങ്കകയിലാണ് കർഷകരും കർഷക തൊഴിലാളികളും.പ്രതിസന്ധി മറികടക്കാൻ വായ്പപകൾ തരപ്പെടുുത്താനുള്ള നെട്ടോോട്ടത്തിലാണ് മലയോര കർഷകർ .കാർഷിക മേേഖലയിലെ പ്രതിസന്ധി വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4907/heavy-rains-devastate-agriculture-sector-farmers-agricultural-workers-in-crisis)