---
title: "സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയ്ന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/49107/died"
published_at: "2022-06-16T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa7308d7271_Screenshot_20220616-053133.png"
keywords: []
---

# സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയ്ന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു

> **Lead Summary:** **അമ്പലപ്പുഴ**: പുറക്കാട് പഴയങ്ങാടിയിൽ സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ ആണ് മുങ്ങി മരിച്ചത്.

## Article Content

**അമ്പലപ്പുഴ**: പുറക്കാട് പഴയങ്ങാടിയിൽ സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ ആണ് മുങ്ങി മരിച്ചത്.

പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടിൽ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ - ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/49107/died)